X

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പിതാവിന് ജീവപര്യന്തം ശിക്ഷയും ആറരലക്ഷം പിഴയും

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് 3 ജീവപര്യന്തം ശിക്ഷയും 6 ലക്ഷത്തി അറുപതിനായിരം രൂപ പിഴശിക്ഷയും വിധിച്ചു. മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ പ്രസ്താവിച്ചത്.

മലപ്പുറത്താണ് സംഭവം. പുറത്തു പറഞ്ഞാല്‍ ഉമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്. 2021 ലാണ് മലപ്പുറം വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

webdesk13: