കണ്ണൂര്‍: രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ ലഭിച്ചു. പരിയാരം സ്വദേശിയായ മധ്യവയസനാണ് ജീവിതാവസാനം വരെ തടവ് ശിക്ഷക്ക് വിധേയനായത്. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പിഴ കെട്ടിവെക്കുവാനും കോടതി വിധിച്ചിട്ടുണ്ട്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ പേരോ ഉണ്ടായ സംഭവങ്ങളോ വെളിപ്പെടുത്തരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടിയാണ് കര്‍ശന നിര്‍ദേശം നല്‍കിയതെന്ന് കോടതി വ്യക്തമാക്കി.