കണ്ണൂരില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; തോക്ക് കണ്ടെത്തി

കണ്ണൂരില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ തോക്ക് കണ്ടെത്തി. കേസില്‍ അറസ്റ്റിലായ സന്തോഷുമായി പൊലീസ് നടത്തിയ തെളിവെടുപ്പിനിടയാണ് തോക്ക് കണ്ടെടുത്തത്. ഫോറന്‍സിക്കും അന്വേഷണ ഉദ്യോഗസ്ഥരും രാവിലെ മുതല്‍ തന്നെ തോക്ക് കണ്ടെത്താനായുള്ള ശ്രമത്തിലായിരുന്നു

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. രാധാകൃഷ്ണന്റെ നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വെടിയൊച്ചയും നിലവിളിയും കേട്ട് തൊട്ടടുത്തുണ്ടായിരുന്നു ആളുകള്‍ ഓടിയെത്തുമ്പോഴാണ് രാധാകൃഷ്ണന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.

കൊലപാതകം ആസൂത്രിതമാണെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്. രാധാകൃഷ്ണനെ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള ഒരു ഭീഷണി സന്ദേശം ഇയാള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ രാധാകൃഷ്ണനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രതി ഇയാളുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ രാവിലെ കൊലപാതകം നടത്താന്‍ കഴിയാത്ത തിരിച്ചുപോയ സന്തോഷ് വീട്ടിലെത്തി തോക്കുമായി വൈകിട്ടോടെ മടങ്ങിയെത്തി. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ എത്തി രാധാകൃഷ്ണന് നേരെ വെടിയുതിര്‍ത്തു. നെഞ്ചില്‍ വെടിയേറ്റ രാധാകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് തുടര്‍ന്ന സന്തോഷിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വെടിവെക്കുന്നതില്‍ പരിശീലനം നേടിയ ആളാണ് സന്തോഷ്.

webdesk18:
whatsapp
line