X
    Categories: indiaNews

കന്നുകാലി മോഷണം ആരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

പറ്റ്‌ന: കന്നുകാലി മോഷണം ആരോപിച്ച് ബിഹാറിലെ അരാരിയയില്‍ മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സുപോള്‍ സ്വദേശി മുഹമ്മദ് സിദ്ദീഖിയാണ് (50) കൊല്ലപ്പെട്ടത്. നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ ഭവാനിപൂരില്‍ കഴിഞ്ഞദിവസാണ് ആള്‍ക്കൂട്ട ആക്രമണം നടന്നത്.

ഒരു സംഘം കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ഗ്രാമീണരിലൊരാള്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരെത്തി സംഘത്തിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഘത്തിലെ ബാക്കിയുള്ളവരെല്ലാം കോടമഞ്ഞിന്റെ മറവില്‍ രക്ഷപ്പെട്ടു. ആള്‍ക്കൂട്ടത്തിന്റെ കൈയ്യിലകപ്പെട്ട മുഹമ്മദ് സിദ്ദീഖിയെ വടിയും ഇരുമ്പു ദണ്ഡുകളും ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നൂറോളം പേരുണ്ടായിരുന്നതായും അക്രമികളെ കണ്ടെത്തുന്നതിനായി ഗ്രാമീണരെ ചോദ്യം ചെയ്തു വരികയാണെന്നും ഫുല്‍ഖാ പൊലീസ് സ്‌റ്റേഷന്‍ ചുമതല വഹിക്കുന്ന നഗീന കുമാര്‍ അറിയിച്ചു.

Test User: