ലോകകപ്പ് ഫൈനലില്‍ ഖത്തര്‍ അമീര്‍ മെസിയെ ധരിപ്പിച്ച ബിഷത്തിന് വിലപേശി ഒമാന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് അല്‍ ബര്‍വാനി. ട്വിറ്ററിലൂടെയാണ് അംഗം ഈ ആവശ്യവുമായി രംഗത്തെത്തിയത്.
ബിഷത് ഒരുപക്ഷേ താങ്കള്‍ക്ക് സുരക്ഷിതമായി വെക്കാന്‍ പറ്റിയെന്ന് വരില്ല അതെനിക്ക് തരൂ, ഒരു മില്യന്‍ ഡോളര്‍ തരാം. കൈമാറുകയാണെങ്കില്‍ നിത്യ സ്മാരകമായ സൂക്ഷിക്കാം- ബര്‍വാനി ട്വിറ്ററില്‍ കുറിച്ചു.
അറബ് രാജ്യങ്ങളില്‍ ഉപയോഗിച്ച് വരുന്ന ഒരു പരമ്പരാഗത അറേബ്യന്‍ വസ്ത്രമാണ് ബിഷത്. ഖത്തര്‍ അമീര്‍ മെസിയെ ബിഷത് ധരിപ്പിച്ചത് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.