അനുസ്മരണ സംഗമം നടത്തുന്നു

മസ്കറ്റ്: ഐസിഎസ് മസ്കറ്റ് സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ, ശംസുൽ ഉലമാ കീഴനാ ഓർ, താജുൽ ഉലമാ സ്വദഖത്തുള്ള മൗലവി എന്നിവരുടെ ആണ്ടനുസ്മരണം “തിദ്കാറുൽ അബ്റാർ” എന്ന ശീർഷകത്തിൽ ഫെബ്രുവരി 23 ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് അൽ ഹെയിലുള്ള സീബ് വേവ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടക്കും.

പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, മസ്ഊദ് മൗലവി തുഹ്ഫി പാറക്കടവ്, സയ്യിദ് എ കെ കെ തങ്ങൾ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനവും പ്രചരണോദ്ഘാടനവും അൽ ഹെയിൽ സാജിദ് കക്കം വള്ളിയുടെയും കരീം ആ നാണ്ടിയുടെയും നേതൃത്വത്തിൽ നടന്നു സംഘാടക സമിതി കൺ വീനർ ജാബിർ എ ളയടം, ചെയർമാൻ ഉവൈസ് വഹബികൂത്തുപറമ്പ്, അബു ബക്കർ തുടി മുട്ടി ,ഇസ്മായിൽ കോമത്ത് . മുഹമ്മദ് ഷാ മടിയൂർ, സുഹൈൽ കാളികാവ്, തുടങ്ങിയവർ പങ്കെടുത്തു ഐ സി എസ് സെക്രട്ടറി അയ്യൂബ് പള്ളിയത്ത് സ്വാഗതം പറഞ്ഞു
അബൂബക്കർ എൻ കെ അദ്ധ്യക്ഷത വഹിച്ചു

webdesk14:
whatsapp
line