കൊല്ലത്ത് വീട്ടിലേക്ക് മടങ്ങവെ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കടയ്ക്കല്‍ ഇട്ടിവ സ്വദേശി ബാബു (54) ആണ് മരിച്ചത്. ഈ മാസം നാലിനായിരുന്നു അപകടം.
രാത്രി പത്തരയോടെ ബാബുവും സുഹൃത്തും വീട്ടിലേക്ക് മടങ്ങവെ കാട്ടുപന്നി ഇവരുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഇവര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പുലര്‍ച്ചെയോടെ മരിച്ചത്.