X

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 28 ലക്ഷം കള്ളപ്പണവുമായി ഒരാള്‍ പിടിയില്‍

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന 28 ലക്ഷവുമായി യുവാവ് പിടിയില്‍. ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവില്‍ നിന്ന്ാണ് ആര്‍പിഎഫ് കള്ളപ്പണം പിടികൂടിയത്. ആന്ധ്രാപ്രദേശ് സ്വദേശിയായ സുനില്‍കുമാറിനെയാണ് ആര്‍പിഎഫ് പിടികൂടിയത്.

വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് പണം കടത്താനാണ് സുനില്‍കുമാര്‍ ശ്രമിച്ചത്. വസ്ത്രത്തിനുള്ളില്‍ പ്രത്യേക തരം ജാക്കറ്റിലാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. പിടിയിലായ പ്രതിയെയും കണ്ടെടുത്ത തുകയും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇന്‍കം ടാക്സ് വിഭാഗത്തിന് കൈമാറി.

 

webdesk17: