X
    Categories: CultureMoreViews

പ്രളയത്തില്‍ മരിച്ചവരെ മറവ് ചെയ്യാന്‍ തന്റെ 25 സെന്റ് സ്ഥലം വിട്ടുനല്‍കി മനുഷ്യത്വത്തിന്റെ മഹാമാതൃകയായി ഒരാള്‍

പത്തനംതിട്ട: ചരിത്രത്തില്‍ സമാനതയില്ലാത്ത ദുരിതം നേരിടുമ്പോഴും മനുഷ്യസ്‌നേഹത്തിന്റെ ഉത്തമ മാതൃക സൃഷ്ടിക്കുകയാണ് മലയാളികള്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് എല്ലാ വിധത്തിലും താങ്ങായി മാറുകയാണ് മറ്റുള്ളവര്‍. ഭക്ഷണവും വെള്ളവും സാമ്പത്തിക സഹായവും ദുരിതമേഖലകളിലേക്ക് ഒഴുകുകയാണ്.

ഈ അവസരത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ ഉത്തമ മാതൃകയാവുകയാണ് പത്തനംതിട്ട സ്വദേശിയായ കുരുവിളയെന്ന വ്യക്തി. പ്രളയത്തില്‍ മരിച്ചവരുടെ ശരീരം മറവുചെയ്യാന്‍ സ്ഥലമില്ലെങ്കില്‍ തന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലം നല്‍കാമെന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലാണ് കുരുവിള ഇക്കാര്യം അറിയിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: