X

തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ചയാള്‍ മരിച്ചു

വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു. തൃശ്ശൂര്‍ പുത്തൂര്‍ ആശാരി തോട് സ്വദേശി ജോബി ആണ് മരിച്ചത്.കഴിഞ്ഞദിവസമാണ് പനിയും ഛര്‍ദ്ദിയും വയറിളക്കവുമായി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് നടത്തിയ പരിശോധനയിലാണ് പനി ആണെന്ന് കണ്ടെത്തിയത്.

രോഗം തിരിച്ചറിയാനും വേണ്ട ചികിത്സ തേടാനും വൈകിയതാണ് മരണത്തിനിടയാക്കിയതെന്ന് ആരോഗ്യവകുപ്പ് പറയുന്നത്.
കൊതുകുകള്‍ വഴിയാണ് രോഗം മനുഷ്യരില്‍ എത്തുന്നത്. അണുബാധയുള്ള പക്ഷികളിലൂടെയും രോഗം വന്നേക്കാം. രക്ത പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തുന്നത്.

Chandrika Web: