റിയാദ്: സൗദിയിൽ താമസ സ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ വഴിക്കടവ് സ്വദേശി മാനു മമ്മു എന്ന ഉക്കാഷ (43)ആണ് മരിച്ചത്. സൗദിയിലെ ഹാഇലയിലായിരുന്നു താമസം.
മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം ഹാഇലയിൽ തന്നെ സംസ്കരിക്കാനുള്ള ശ്രമത്തിലാണെന്ന് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു. നിയമ നടപടികൾ പൂർത്തീകരിക്കുന്നതായി ഹായിലെ കെഎംസിസി സെക്രട്ടറി അറിയിച്ചു.