X

യുഎന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രഭാഷണം നടത്താന്‍ ഒരു മലയാളി

കണ്ണൂര്‍: ശാസ്ത്ര സാങ്കേതിക രംഗത്ത് പഠന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി യുഎന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രഭാഷകനായി പങ്കെടുക്കുന്നു. കണ്ണൂരിലെ തളിപ്പറമ്പുകാരന്‍ ഡോ.ജാഫറലി പാറോലാണ് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ ഭാഗമായി നടക്കുന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രഭാഷണത്തിനൊരുങ്ങുന്നത്.

കുവെെറ്റ് പ്രതിനിധിയായാണ് ജാഫറലി പങ്കെടുക്കുക. ‘സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കെെവരിക്കുന്നതില്‍ ശാസ്ത്രത്തിന്റെ പങ്കും സംഭാവനയും’ വിഷയത്തില്‍ നടക്കുന്ന ശാസ്ത്ര കോണ്‍ഗ്രസിലാണ് ഇദ്ദേഹം പ്രഭാഷണത്തിലൂടെ തന്റെ ആശയങ്ങള്‍ പങ്കുവെക്കുന്നത്. കുവെെറ്റ് പ്രതിനിധിയായി പങ്കെടുക്കുന്ന ഡോ.ജാഫറലി പാറോല്‍ കുവെെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞനാണ്. ഇന്നാണ് ശാസ്ത്ര കോണ്‍ഗസ്.

‘സുസ്ഥിര വികസനത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പങ്ക്’എന്ന വിഷയത്തില്‍ പ്രത്യേക സെക്ഷന്‍ തന്നെ ഉച്ചകോടിയില്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ വിഷയത്തിന്റെ ഭാഗമാകും ഡോ.ജാഫറലി പാറോലിന്റെ പ്രഭാഷണം. സെക്രട്ടറി ജനറല്‍ ജിഎസ്എസ്‌സിപിഡി ഡോ.ഖാലിദ് എ മെഹ്ദി, കുവെെറ്റ് മുന്‍സിപ്പല്‍ കൗണ്‍സിലംഗം ഡോ.ഹസന്‍ കമാല്‍, കെഐഎസ്ആര്‍ പ്രോഗ്രാം മാനേജര്‍ ഡോ.ശെെഖ അല്‍ സനദ്, ശാസ്ത്രജ്ഞന്‍ ഡോ.ഒസാമ അല്‍ സയേഹ്, ടെക്സസ് എ ആന്റ് എം യൂണിവേഴ്സിറ്റിയിലെ പ്രൊഫ.ഇയാദ് മസൂദ് എന്നിവരും പങ്കെടുക്കുന്നുണ്ട്.

കാലാവസ്ഥ വ്യതിയാനവും അടിസ്ഥാന സൗകര്യങ്ങളിലെ ആഘാതവും പ്രതിരോധ ശേഷിയുമാണ് ഈ സെക്ഷന്‍ ചര്‍ച്ച ചെയ്യുക. ഡോ.ജാ​ഫ​റ​ലി പാ​റോ​ൽ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ പ്ര​ഭാ​ഷണം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം എയ്റോനോട്ടിക്കല്‍ ഡവലപ്മെന്റ് ഏജന്‍സിയില്‍ സയന്റിസ്റ്റായി ജോലിചെയ്തിരുന്നു. അക്കാലത്ത് ഇന്ത്യയില്‍ വികസിപ്പിച്ച ‘തേജസ്’ യുദ്ധ വിമാനത്തിന്റെ നിര്‍മിതിയിലും പങ്കാളിയായിരുന്നു ഇദ്ദേഹം.

ഇന്ത്യയിലെ നാഷണല്‍ എയ്റോസ്പേസ് ലബോറട്ടറികളിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ മോഡലിംഗ് ആന്റ് കമ്പ്യൂട്ടര്‍ സിമുലേഷനില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോ ആയിരുന്നു. ജനറല്‍ ഇലക്ട്രിക്-ജി.ഇ കമ്പനിയുടെ ടെക്നിക്കല്‍ ലീഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്പതിലധികം അന്താരാഷ്ട്ര ജേണലുകളിലും കോണ്‍ഫറന്‍സുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് ഡോ.ജാഫറലി പാറോല്‍.

webdesk13: