ദുബായില്‍ മലയാളി വിദ്യാര്‍ത്ഥി കടലില്‍ മുങ്ങി മരിച്ചു. കാസര്‍കോട് ചെങ്കള സ്വദേശി അഹ്മദ് അബ്ദുല്ല മഫാസാണ് മരിച്ചത്. മഫാസിന് 15 വയസായിരുന്നു. ദുബായിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അഹ്മദ് അബ്ദുല്ല മഫാസ്.
അപകടത്തില്‍പെട്ട അഹ്മദിന്റെ മൂത്ത സഹോദരിയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച മംസാര്‍ ബീച്ചില്‍ കുടുംബവുമൊത്ത് വിനോദത്തിന് എത്തിയതായിരുന്നു അഹ്മദ്.