ദോഹ: ഹമദ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി ബാലിക ദോഹയില്‍ നിര്യാതയായി. ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ അസീസിയ സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ഷൗക്കത്തലി പുന്നാടിന്റെയും റംഷീമയുടെയും മകൾ ഹുദ ഷൗഖിയ (9) ആണ് മരിച്ചത്.
നാഡീവ്യവസ്ഥയെ സാരമായി ബാധിക്കുന്ന ഗ്ലയോമ എന്ന ട്യൂമർ രോഗത്തിന് ചികിത്സ നടത്തിവരികയായിരുന്നു.
സഹോദരങ്ങള്‍: ഹിബാ ഷൗഖിയ്യ, ഹവ്വ ഷൗഖിയ്യ, ഹൈഫ ഷൗഖിയ്യ.
മൃതദേഹം കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പുന്നാടേക്ക് കൊണ്ടുപോകുമെന്ന് നടപടികള്‍ക്ക് നേതൃത്വം നൽകുന്ന ഖത്തർ കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.