X

അബുദാബിയില്‍ കുടുംബ വഴക്കിനിടെ അടിയേറ്റ് മലയാളി വീട്ടമ്മ മരണപ്പെട്ടു

അബുദാബിയില്‍ കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മ മരണപ്പെട്ടു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് മരിച്ചത്. 63 വയസായിരുന്നു. അബുദാബിയില്‍ ഗയാത്തിയിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ജനുവരിയിലായിലാണ് സഞ്ജുവും ഷജനയും തമ്മിലുള്ള വിവാഹം നടന്നത്. അടുത്തിടെയാണ് സന്ദര്‍ശക വിസയില്‍ റൂബിയും ഷജനയും അബൂദബിയില്‍ എത്തിയത്. അബുദാബി പൊലീസ് അന്വേഷണം തുടരുകയാണ്. റൂബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Test User: