X

കെട്ടിടത്തില്‍ നിന്നും ഇഷ്ടിക അടര്‍ന്നു വീണ് ലോട്ടറി ജീവനക്കാരന്‍ മരിച്ചു

കോട്ടയം : നഗരസഭ ഓഫിസിനു എതിര്‍വശത്തെ കെട്ടിടത്തില്‍ നിന്നും ഇഷ്ടിക അടന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം. തിരുനക്കര മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരന്‍ ജിനോ (49) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

കെട്ടിടത്തിനു മുകളിലെ ജനല്‍ പാളിയില്‍ സ്ഥാപിച്ചിരുന്ന ഇഷ്ടിക അടര്‍ന്നു വീഴുകയായിരുന്നു. തലയിലും ശരീരത്തിലും ഇഷ്ടിക പതിച്ച് ഗുരുതരാവസ്ഥയിലായ ഇയാളെ ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടം സംഭവിച്ചത് എങ്ങിനെ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുക്കും.

webdesk11: