വടകരയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്കും, വയനാട് കാറിനും തീപിടിച്ചു

വടകര കല്ലേരിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കല്ലേരി വൈദ്യര്‍ പീടികയ്ക്ക് സമീപം വൈകുന്നേരം 6.45നായിരുന്നു സംഭവം. ഡ്രൈവര്‍ രക്ഷപ്പെട്ടു. കുനിങ്ങാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. നാദാപുരത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വൈദ്യുതി ലൈനില്‍ തട്ടി തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, വയനാട് മാനന്തവാടി പാല്‍ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. എട്ട് മണിയോടെയാണ് കണ്ണൂരില്‍ നിന്നും വരികയായിരുന്ന കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാല്‍ ആളപായമില്ല. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു.

webdesk18:
whatsapp
line