മലപ്പുറം: പൂക്കോട്ടൂരില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മലപ്പുറം പൂക്കോട്ടൂര്‍ അറവങ്കര ന്യൂ ബസാര്‍ സ്വദേശി കക്കോടിമുക്ക് മുഹമ്മദിന്റെ മകന്‍ നസീഫ് അലി (19) ആണ് മരിച്ചത്.
പൂക്കോട്ടൂര്‍ പള്ളിപ്പടിയില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.