X
    Categories: indiaNews

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 100 പവന്‍ കവര്‍ന്നു

നാഗര്‍കോവില്‍ ഗണപതിപുരത്ത് പൂട്ടി കടന്ന വീട് കുത്തിത്തുറന്ന് നൂറു പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. റിയല്‍ എസ്റ്റേറ്റ് സംരംഭകന്‍ മുരുകന്റെ വീട്ടിലാണ് സംഭവം. മകന്റെ പഠനവുമായി ബന്ധപ്പെട്ട് കുടുംബത്തോടെ മുരുകനും കുടുംബവും ചെന്നൈയിലേക്ക് പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്.

പിതാവ് വീട്ടിലേക്ക് വന്ന സമയത്താണ് മോഷണശ്രമം കണ്ടത്. ഉടനെ പൊലീസില്‍ വിവരം അറിയിച്ചു. നൂറോളം പവന്‍ ആഭരണം നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

webdesk11: