X

വയനാട്ടില്‍ പുള്ളിപുലി കിണറ്റില്‍ വീണു

വയനാട് തലപ്പുഴ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. സ്ഥലത്തെത്തിയ വനപാലകര്‍ പുലിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ഇന്ന് രാവിലെയാണ് പുലി കിണറ്റില്‍ വീണത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.

ഇന്ന് രാവിലെ കിണറ്റില്‍ നിന്ന് വെള്ളം കയറാത്തതിനെത്തുടര്‍ന്ന് വീട്ടുക്കാര്‍ കിണറ്റില്‍ വന്നുനോക്കിയപ്പോഴാണ് പുലി കിണറ്റിലകപ്പെട്ടത് കണ്ടത്.

Test User: