X
    Categories: indiaNews

തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേന നേതാവിന് വെടിയേറ്റു

തീവ്ര ഹിന്ദു സംഘടനയായ ശ്രീരാംസേനയുടെ ജില്ലാ പ്രസിഡന്റിന്റെ വാഹനത്തിന് നേരെ വെടിവെപ്പ്. കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തിയായ ബെലെഗാവിയിലാണ് സംഭവം. ജില്ലാ പ്രസിഡണ്ട് രവി കോകിതര്‍ക്കും ഡ്രൈവര്‍ മനോജ് ദേസൂര്‍കാര്‍ക്കുമാണ് വെടിയേറ്റത്. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് വെടിയേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചത്. കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ജില്ലയാണ് ബെലെഗാവി. തീവ്ര ഹിന്ദു സംഘടനകളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടാവുന്നത്. സ്ഥലത്ത് സുരക്ഷ ശക്തമാക്കി.

 

 

webdesk11: