പാസ്‌പോര്‍ട്ടില്‍ ദമ്പതികളുടെ പേര് ചേര്‍ക്കാന്‍ സംയുക്ത പ്രസ്താവന മതി, വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട

പാസ്‌പോര്‍ട്ടില്‍ ദമ്പതികളുടെ പേര് ചേര്‍ക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഇനി മുതല്‍ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന മതി. ഇതിന്റെ മാതൃക അനുബന്ധം (ജെ) ആയി വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു.

പാസ്‌പോര്‍ട്ട് അപേക്ഷ നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുനര്‍ വിവാഹത്തെ തുടര്‍ന്ന് ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേരു മാറ്റാനും സംയുക്ത പ്രസ്താവന മതി. എന്നാല്‍ പാസ്പോര്‍ട്ടില്‍നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യണമെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റോ, കോടതി ഉത്തരവോ ഹാജരാക്കണം. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഇടങ്ങളിലെല്ലാം അനുബന്ധം (ജെ) ആയി പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസതാവന മതി.

ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവനയുടെ മാതൃകയായ അനുബന്ധം (ജെ)

അനുബന്ധം (ജെ) പ്രകാരം അപേക്ഷിക്കുമ്പോള്‍ ദമ്പതികള്‍ പേരുകള്‍, വിലാസം, വൈവാഹിക നില എന്നിവ സൂചിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. ദമ്പതികളായി ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും വേണം. ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോയും തിരിച്ചറിയല്‍ വിശദാംശങ്ങളും ഉള്‍പ്പെടെ ഡിക്‌ളറേഷന്‍ ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം.

 

webdesk17:
whatsapp
line