നിരീക്ഷണ ക്യാമറകളെയും കബളിപ്പിച്ച് പായുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ തയ്യാറായി. നിലവിൽ ഇത്തരത്തിൽ നാല് വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ‘സേഫ് കേരള’ പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച വാഹനങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് ഓടിത്തുടങ്ങിയിരിക്കുന്നത്.
നിര്‍മിതബുദ്ധിയുള്ള ക്യാമറകള്‍ എങ്ങനെയാണോ പിഴയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് അതേ മാതൃകയിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും പിഴ ഈടാക്കുന്നത്. മാത്രമല്ല വാഹനങ്ങളെ തടഞ്ഞു നിർത്തി പിഴ ഈടാക്കില്ല.ഓരോ വിഭാഗങ്ങളിൽപ്പെട്ട റോഡുകളിൽ നിർണയിച്ചിരിക്കുന്ന വേഗ പരിമിതി അനുസരിച്ചാണ് പിഴയീടാക്കുന്നത്.