X
    Categories: CultureNewsViews

തിരിഞ്ഞു നടക്കുന്ന ഈ മനുഷ്യനെ അറിയുമോ? മലയാളിയുടെ മനുഷ്യത്വത്തിന്റെ മുഖമാണിയാള്‍

ആലപ്പുഴ: തന്റെ ആകെയുള്ള ബൈക്ക് പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്കുള്ള സഹായനിധിയിലേക്ക് നല്‍കി ആലപ്പുഴ നഗരത്തിലൂടെ അയാള്‍ നടന്നുപോയി. വെറുതെയുള്ള നടത്തമല്ല, സഹജീവി സ്‌നേഹത്തിന്റെ പുതിയ പാഠം പകര്‍ന്നു നല്‍കുന്ന നടത്തം. തന്റെ സഹോദരങ്ങള്‍ പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് നില്‍ക്കുമ്പോള്‍ തനിക്ക് ബൈക്ക് ഒരു ആവശ്യമേയല്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം.

വട്ടപ്പള്ളി ജാഫര്‍ ജുമാമസ്ജിദ് മദ്രസയില്‍ ആരംഭിച്ച ദുരിതാശ്വാസ സാധനങ്ങളുടെ ശേഖരണത്തില്‍ ബൈക്ക് നല്‍കുമ്പോള്‍ അയാള്‍ വെച്ച ഉപാധി തന്റെ മുഖം ആരോടും വെളിപ്പെടുത്തരുതെന്നായിരുന്നു. അന്ന് രാത്രി നടന്ന ലേലത്തില്‍ 11000 രൂപക്ക് ബൈക്ക് വിറ്റുപോയി. കിട്ടിയ സാധനങ്ങളെല്ലാം കയറ്റിയച്ചപ്പോഴും ആ ബൈക്കുകാരന്‍ ആരെന്ന കൗതുക നാട്ടുകാരില്‍ ബാക്കിയായി.

ഇതിനിടയിലാണ് സിനിമ സംവിധായകന്‍ ഗഫൂര്‍ വൈ ഇല്യാസ് ഇദ്ദേഹം നടന്നുപോവുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആകെയുള്ള ബൈക്ക് പ്രളയദുരിതാശ്വാസത്തിന് നല്‍കിയ അങ്ങ് മഹനീയമായ മാതൃകയാണ് നല്‍കിയതെന്നും ഓരോ ചവിട്ടടിക്കും ദൈവം പ്രതിഫലം നല്‍കുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: