ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് യു.എസ് വിപണിയില്‍ നിന്ന് 20 കോടി കോഴിമുട്ടകള്‍ തിരിച്ചെടുക്കുന്നു. സാല്‍മൊണല്ല എന്ന ബാക്ടീരിയയാണ് കോഴിമുട്ടയില്‍ വ്യാപിക്കുന്നത്.
അമേരിക്കയിലാണ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് കോഴിമുട്ടകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇതുവരെ രോഗാണു ബാധിച്ച 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫ്‌ളോറിഡ ഉള്‍പ്പെടെ പ്രധാന സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ ബാക്ടീരിയ പടരുന്നതാണ് ഭക്ഷ്യ വകുപ്പ് കണ്ടെത്തിയത്.
ജാഗ്രത പാലിക്കണമെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അണുബാധയേറ്റ മുട്ടകളുടെ ബാച്ച് ലിസ്റ്റ് പരിശോധിക്കാനാണ് ജനങ്ങളോട് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
സാല്‍മൊണല്ല ബാക്ടീരിയ ബാധമൂലം മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പില്‍ പറയുന്നു. കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് ഇത് ഏറ്റവുമധികം അപകടമുണ്ടാക്കുക. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം മൂര്‍ച്ഛിക്കാന്‍ ഇത് കാരണമാകുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.