കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ വന്‍ തീപിടിത്തം. കൊച്ചി തുറമുഖത്തെ എറണാകുളം വാര്‍ഫിലെ ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സള്‍ഫറിനാണ് തീ പിടിച്ചത്. ആദ്യം തീപിടിച്ചത് സള്‍ഫര്‍ പ്ലാന്റ് കണ്‍വെയര്‍ ബെല്‍റ്റിനാണ്. മട്ടാഞ്ചേരി നിന്നുള്ള 4 യൂണിറ്റ് ഫയര്‍ഫോഴ്‌സും കൊച്ചിന്‍ ഷിപ്പിയാര്‍ഡിലെ ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് വൈകിട്ടോടെ വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ തീപിടിക്കുകയായിരുന്നു. സര്‍ഫര്‍ കയറ്റുന്ന കണ്‍വെയര്‍ ബെല്‍റ്റിനാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സള്‍ഫര്‍ വീര്യം കൂടിയ വാതകമായതിനാല്‍ ശ്വാസ തടസ്സമടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും, അതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ കണ്‍വയര്‍ ബല്‍റ്റിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കായലിലെ വെള്ളക്കുറവ് നേവിക്കും കോസ്റ്റുകാര്‍ഡിനും സ്ഥലത്തെത്താന്‍ തടസം സൃഷ്ടിക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലേക്ക് തീ നിയന്ത്രണ വിധേയമാക്കാനായി എത്തും.