കണ്ണൂര്‍ കൊടിയേരിക്ക് സമീപം മുഴിക്കരയില്‍ വീടിന് നേരെ ബോംബറിഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന മൊഴിക്കര സ്വദേശി ഷാജി ശ്രീധരന്റെ വീടിന് നേരെയാണ് ബോംബറിഞ്ഞത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം
വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനും വീടിനും ചെറിയ രീതിയില്‍ കേടുപാട് സംഭവിച്ചു. സംഭവത്തില്‍ ന്യൂ മാഹി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.