തിരുവല്ല നിരണത്ത് വീടിന് തീപിടിച്ചു. വീടിന് തീപിടിച്ചതിന് പിന്നാലെ പാചകവാതക സിലിണ്ടറും പൊട്ടിത്തെറിക്കുകയായിരുന്നു. നിരണം പതിനൊന്നാം വാര്‍ഡില്‍ വാഴച്ചിറയില്‍ വി.കെ. സുഭാഷിന്റെ വീടാണ് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
വീട്ടില്‍ ആളുകള്‍ ഇല്ലത്തതിനാല്‍ അപകടം ഒഴിവായി. മരപ്പലക ഉപയോഗിച്ച് നിര്‍മിച്ച വീടാണ് അഗ്‌നിക്കിരയായത്. ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും വസ്തുവിന്റെ ആധാരവും അടക്കം എല്ലാം കത്തിനശിച്ചു. സമീപവാസികള്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഹരിപ്പാട്, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സംഘങ്ങള്‍ എത്തിയെങ്കിലും വീട് പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു.