മോസ്‌കോയില്‍ ഷോപ്പിങ് മാളിലെ ചൂടുവെള്ള പൈപ്പ് തകര്‍ന്നു; നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോസ്‌കോയില്‍ ഷോപ്പിങ് മാളിലെ ചൂടുവെള്ള പൈപ്പ് തകര്‍ന്നു 4 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരുക്കേറ്റതായും വിവരമുണ്ട്. ചിലര്‍ക്കു പൊള്ളലേറ്റിട്ടുണ്ടെന്നും സ്ഥലത്തു രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും മേയര്‍ സെര്‍ജി സോബയാനിന്‍ പറഞ്ഞു.

മോസ്‌കോയിലെ വ്രെമേന ഗോഡ മാളിലാണു ദാരുണ സംഭവം നടന്നത്. കെട്ടിടത്തിനകത്തു വെള്ളം പൊങ്ങിയതിന്റെയും ഒരു വാതിലിലൂടെ പുക പുറത്തേക്കു വരുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരുക്കേറ്റ എല്ലാവര്‍ക്കും മെഡിക്കല്‍ സേവനങ്ങള്‍ നല്‍കിവരുകയാണെന്നു മേയര്‍ അറിയിച്ചു. 2007 ലാണു മോസ്‌കോയില്‍ ഈ ഷോപ്പിങ് മാള്‍ തുറന്നത്. ഇവിടെ 150 ഓളം സ്‌റ്റോറുകളുണ്ട്.

webdesk13:
whatsapp
line