X

യു.പിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച ആസ്പത്രി ജീവനക്കാരൻ മരിച്ചു

ഉത്തർപ്രദേശിലെ മൊറാദാബിൽ കോവിഡ് 19 വാക്‌സിൻ സ്വീകരിച്ച ആസ്പത്രി ജീവനക്കാരൻ മരിച്ചു. മൊറാദാബാദിലെ ജില്ലാ ആസ്പത്രിയിൽ ജോലി ചെയ്യുന്ന 46 കാരനായ വാർഡ് ബോയ് മഹിപാൽ സിംഗ് ആണ് മരിച്ചത്. ജനുവരി 16 നാണ് മഹിപാൽ സിങ്ങിന് വാക്‌സിൻ നൽകിയത്. പിറ്റേന്ന് പകൽ സമയത്ത് നെഞ്ചുവേദനയും ശ്വാസതടസ്സവും ഉണ്ടെന്ന് പരാതിപ്പെടുകയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരിക്കുകുയുമായിരുന്നുവെന്ന് മൊറാദാബാദ് ചീഫ് മെഡിക്കൽ ഓഫീസർ എം.സി ഗാർഗ് അറിയിച്ചു.

എന്നാൽ വാക്‌സിൻ പാർശ്വഫലങ്ങൾ മൂലമാണ് പിതാവ് മരിച്ചതെന്ന് വിശ്വസിക്കുന്നതായി മഹിപാൽ സിങ്ങിന്റെ മകൻ വിശാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാക്‌സിൻ ലഭിച്ച ശേഷം ഉച്ചയ്ക്ക് 1.30 ഓടെയാണ് താൻ പിതാവിനെ വീട്ടിലെത്തിച്ചതെന്ന് വിശാൽ പറയുന്നു. ജനുവരി 16ന് പിതാവ് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടിയിരുന്നുവെന്നും വീട്ടിൽ തിരിച്ചെത്തിയ ശേഷം അനാരോഗ്യവാനാിരുന്നവെന്നും വിശാൽ പറഞ്ഞു. അദ്ദേഹത്തിന് ഇതിനകം ന്യൂമോണിയ, ചുമ, ജലദോഷം എന്നിവ ഉണ്ടായിരുന്നു. എന്നാൽ വീട്ടിലേക്ക് മടങ്ങിയ ശേഷം പിതാവിന് വല്ലാത്ത വേദന അനുഭവപ്പെട്ടു. തങ്ങൾ അദ്ദേഹത്തിന് കുറച്ച് ചൂടുവെള്ളവും ചായയും നൽകി കട്ടിലിൽ കിടത്തുകയായിരുന്നുവെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.

അതേസമയം കോവിഡ് 19 നുള്ള വാക്‌സിൻ സ്വീകരിച്ച് ഒരു ദിവസം മരിച്ചെങ്കിലും മരണത്തിന് വാക്‌സിനുമായി ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. മഹിപാലും നൈറ്റ് ഡ്യൂട്ടി ചെയ്തിട്ടുണ്ടെന്നും ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല. കാർഡിയോപൾമോണറി രോഗം മൂലം കാർഡിയോജനിക്, സെപ്റ്റികേമിക് ഷോക്ക് മൂലമാണ് മഹിപാൽ മരിച്ചതെന്നും സി.എം.സി ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നു.

ആരോഗ്യരംഗത്ത് നേരത്തേ തന്നെ വിവാദമായ പല പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് യു.പി. 2017 ആഗസ്തിൽ യു.പിയിലെ ഘോരക് പൂർ ബി.ആർ.ഡി ആസ്പത്രിയിൽ ഓക്‌സിജൻ കിട്ടാതെ 60 കുഞ്ഞുങ്ങൽ മരിച്ചിരുന്നു.

adil: