X

യുപിയില്‍ കൗമാരക്കാരനെ കഴുത്തറുത്ത് കൊന്നു, ഹൃദയം തകര്‍ന്ന അമ്മ മകന്റെ തല മടിയില്‍ പിടിച്ചിരുന്നത് മണിക്കൂറുകളോളം

ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ 40 വര്‍ഷം പഴക്കമുള്ള ഭൂമി തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ദാരുണമായ ആക്രമണത്തില്‍ 17 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച, ഗൗരബാദ്ഷാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കബീറുദ്ദീന്‍ ഗ്രാമത്തില്‍ തര്‍ക്കഭൂമിയെച്ചൊല്ലിയുണ്ടായ സംഘര്‍ഷം ദാരുണമായ കൊലപാതകത്തിലാണ് കലാശിച്ചത്. കഴുത്തറുത്താണ് കുട്ടിയെ കൊന്നത്.

കൊല്ലപ്പെട്ട കുട്ടിയുടെ തലയുമായി അമ്മ മണിക്കൂറുകളോളം ഹൃദയം തകര്‍ന്ന് ഇരിക്കുകയായിരുന്നു. സംഭവം നാട്ടുകാരെയും കുടുംബാംഗങ്ങളെയും ഞെട്ടിച്ചു.

രാംജീത് യാദവിന്റെ മകന്‍ അനുരാഗിനെ ഭൂമി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സംഘം ആളുകള്‍ പിന്തുടരുകയായിരുന്നു. അക്രമികളിലൊരാള്‍, കുട്ടിയുടെ കഴുത്ത് അറുക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി ഒളിവില്‍ തുടരുകയാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ നിരവധി പോലീസ് സംഘങ്ങളെ സംഭവസ്ഥലത്തേക്ക് വിന്യസിച്ചു.

ഉത്തരവാദികള്‍ ‘സാധ്യമായ കഠിനമായ ശിക്ഷ’ നേരിടേണ്ടിവരുമെന്ന് ജൗന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് ദിനേശ് ചന്ദ്ര പറഞ്ഞു. ഭൂമി തര്‍ക്കം നിലവില്‍ സിവില്‍ കോടതിയുടെ പരിഗണനയിലാണെന്നും അന്വേഷണം സുഗമമാക്കാനും ദുഃഖിതരായ കുടുംബത്തിന് നീതി ലഭ്യമാക്കാനും മൂന്ന് ദിവസത്തിനകം അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

webdesk17: