പി.എ അബ്ദുല്‍ ഹയ്യ്
ഫൈസാബാദ്(പട്ടിക്കാട്) : അറിവിന്റെ നിലാമുറ്റത്ത് ആത്മീയ പ്രഭ തെളിഞ്ഞു. ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിന് ഫൈസാബാദില്‍ പ്രൗഢ തുടക്കം. ഇന്നലെ വൈകിട്ട് 4.30ന് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്തയുടെ പതാക ഉയര്‍ത്തിയതോടെയാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക സമ്മേളനത്തിന് തുടക്കമായത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ഇന്നലെ അസര്‍ നമസ്‌കാരാനന്തരം നടന്ന ഖബര്‍ സിയാറത്തിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് നേതൃത്വം നല്‍കി. ഉദ്ഘാടന സമ്മേളനം ഉറുദു ക വി ഇംറാന്‍ പ്രതാപ് ഗഡി എം.പി. (മഹാരാഷ്ട്ര) ഉദ്ഘാടനം ചെയ്തു. ജാമിഅ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി, അഹ്ബാബുല്‍ ജാമിഅ പ്രൊജക്ട് ലോഞ്ചിങ് ഗള്‍ഫാര്‍ മുഹമ്മദലി നിര്‍വഹിച്ചു. അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, അഡ്വ. എന്‍. ശം സുദ്ദീന്‍ എം.എല്‍. എ, നജീബ് കാന്തപുരം എം. എല്‍.എ, നാലകത്ത് സൂപ്പി, പാതിരമണ്ണ അ ബ്ദുറഹിമാന്‍ ഫൈസി, ഏലംകുളം ബാപ്പു മുസ്ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ. ഇബ്രാഹിം ഫൈസി, ളി യാഹുദ്ദീന്‍ ഫൈസി, ഒ.ടി മുസ്തഫ ഫൈസി, നെല്ലറ ശംസുദ്ദീന്‍, മുഹമ്മദ് ശാഹിന്‍ പാണ്ടിക്കാട് പ്രസംഗിച്ചു.
മഗ്‌രിബ് നമസ്‌കാര ശേഷം നടന്ന അവാര്‍ഡിങ് പരിപാടി ലക്ഷ ദ്വീപ് എം.പി ഹംദുല്ല സഈദ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് അവാര്‍ഡ് ദാനം നടത്തി. ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.