വടകര സ്വദേശിനിയായ പെണ്‍സുഹൃത്തിനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി സ്വര്‍ണമാല മോഷ്ടിച്ചയാള്‍ പിടിയിലായി. വയനാട് മീനങ്ങാടി സ്വദേശി മിര്‍ഷാദ് (44) ആണ് അറസ്റ്റിലായത്. മൂന്ന് പവനോളം വരുന്ന മാലയാണ് കവര്‍ന്നത്.
ജൂലൈ 28നാണ് മോഷ്ടിച്ച സ്വര്‍ണം പയ്യന്നൂരിലെ ജ്വല്ലറിയില്‍ 1,19,000 രൂപക്ക് ഇയാള്‍ അതേ ദിവസം തന്നെ വിറ്റിരുന്നു. മാല നഷ്ടപ്പെട്ട സ്ത്രീ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാഹി എസ്.പി രാജശങ്കര്‍ വെള്ളാട്ടിന്റെ നിര്‍ദേശപ്രകാരം മാഹി സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തില്‍ പ്രതി വടകരയില്‍ വച്ച് പിടിയിലായി. മദ്യവയസ്‌കയായ പെണ്‍സുഹൃത്തിനെ മാഹിയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി മാല മോഷണം നടത്തിയത്.