ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ സംഭവത്തിന്റെ അടുത്ത ദിവസം വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിയെന്ന് ആരോപികപ്പെടുന്ന വ്യക്തിയെ കണ്ടെത്തിയെന്നും ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പോലീസ് പറഞ്ഞു.
വീടിന് സമീപത് വച്ചാണ് 15കാരിയെ യുവാവ് ബലാത്സംഗം ചെയ്തത്. രാത്രിയായിട്ടും പെണ്‍കുട്ടിയെ കാണാത്തതിന് പിന്നാലെ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് വനത്തില്‍ ബോധരഹിതയായി കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടതിനായി ആശുപത്രിയിലേക്ക് അയച്ചു. അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.