X
    Categories: localNews

കോഴിഫാമിനു കാവൽ നിർത്തിയ ജർമൻ ഷെപ്പേഡ് ഇനം വളർത്തുനായയെ അജ്ഞാത ജീവി കൊന്നുതിന്നു

കാളോത്ത് കണ്ണപ്പംകുഴി എറത്താലി ഇബ്രാഹിമിൻ്റെ (കാളോത്ത് ബാവ) വീട്ടിലെ വളർത്തുനായയെ അഞ്ജാത ജീവി കൊന്നു തിന്നു. കോഴിഫാമിനു കാവൽ നിർത്തിയ ജർമൻ ഷെപ്പേഡ് ഇനം വളർത്തുനായയെയാണ് അജ‌ഞാത ജീവി രാത്രിയിൽ കൊന്നുതിന്നത്.

ഒരു ഭാഗത്ത് വലിയ കാടായതിനാൽ വന്യജീവി ഭീതിയിലാണു പ്രദേശം. വനംവകുപ്പും പൊലീസും സ്‌ഥലത്തെത്തി. വള്ളിപ്പുലി ആകാനാണു സാധ്യ തയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊണ്ടോട്ടി കാളോത്ത് പള്ളിക്കത്തൊടി എർത്താലി ഇബ്രാഹിമിന്റെ കോഴിഫാമിനു കാവലായി നിർത്തിയതായിരുന്നു നായയെ തലേദിവസം അജ്‌ഞാത ജീവിയുടെ ആക്രമണത്തിൽ നായയ്ക്ക് ചെറിയ പരുക്കേറ്റിരുന്നു. ശബ്ദം കേട്ട് പരിശോധന നടത്തിയെങ്കിലും ഏത് ജീവിയാണെന്ന് തിരിച്ചറിഞ്ഞില്ല.

ചികിത്സ നൽകിയ നായയെ രാത്രിയിൽ ചങ്ങലയിൽ കെട്ടിയിട്ടിരുന്നു. രാവിലെ നോക്കുമ്പോൾ കണ്ടത് തലയും അസ്‌ഥികളും മാത്രമായിരുന്നുവെന്ന് ഫാം ഉടമ ഇബ്രാഹിം പറഞ്ഞു.

ഒരു വയസ്സും 40 കിലോഗ്രാം ഭാരവുമുള്ള നായയെയാണു ജീവിഭക്ഷണ ത്തിനിരയാക്കിയത് . കൊടുമ്പുഴ ഫോറസ്‌റ്റ് സ്‌റ്റേഷനിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സമാനമായ സംഭവം കക്കാടംപൊയിൽ ഭാഗത്ത് ഉണ്ടായിരുന്നുവെന്നും. നായയെ ഭക്ഷിക്കുന്ന വള്ളിപ്പുലി ഇനത്തിൽപ്പെട്ട മൃഗമാകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെയോ മറ്റോ കാൽപാടുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. സംഭവമറിഞ്ഞ് ഒട്ടേറെ പേർ സ്‌ഥലത്തെത്തി.

webdesk13: