ദമ്മാം: ലോക പ്രമേഹദിന പക്ഷാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ റയാൻ പോളിക്ലിനികിന്റെ സഹകരണത്തോടെ ദമ്മാം ലയാൻ ഹയ്പ്പർ മാർക്കറ്റിലായിരുന്നു ക്യാമ്പ്. ലയാൻ ഹയ്പ്പർ അഡ്‌മിനിൻസ്ട്രഷൻ മാനേജർ അശ്‌റഫ് ആളത്ത്, റയാൻ ഓപ്പറേഷൻ മാനേജർ അൻവർ ഹസൻ
എന്നിവർ ചേർന്ന് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഡോകടർ രഞ്ജിത്,ശമീം ഇബ്രാഹീം,മുന യൂസുഫ് ഹബീബ്, ചിഞ്ചു പൗലോസ്,ലയാൻ ഹയ്പ്പർ ബിഡിഎം നിയാസ് പൊന്നാനി,ഫ്ലോർ മാനേജർ സഈദ്,എച് ആർ അബ്ദുൽ ഗനി നേതൃത്വം നൽകി. മാറിവരുന്ന ജീവിതശൈലിയിൽ കേരളത്തിലെ അഞ്ചിലൊരാൾ പ്രമേഹരോഗികളാകുന്നതായി ഡോകടർ രഞ്ജിത് പറഞ്ഞു.
കോവിഡാനന്തരം മരുന്നുകൾകൊണ്ടുപോലും പ്രമേഹത്തെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടെന്ന് ഡോക്ടർ വെക്തമാക്കി. കേരളത്തിൽ 20 ശതമാനത്തോളംപേർ പ്രമേഹമുള്ളവരാണ്. ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, കാഴ്ചപ്രശ്നങ്ങൾ, ദന്തരോഗങ്ങൾ, പാദപ്രശ്നങ്ങൾ തുടങ്ങിയ രോഗാവസ്ഥ പ്രമേഹമുള്ളവരിൽ കൂടുതലാണെന്നും ഡോകടർ രഞ്ജിത് കൂട്ടിച്ചേർത്തു. ലയാൻ ഹയ്പ്പർ ഓപ്പറേഷൻ മാനേജർ ഷഫീഖ് സ്വാഗതവും റയാൻ ഓപ്പറേഷൻ മാനേജർ ശരീഫ് പാറപ്പുറത്ത് നന്ദിയും പറഞ്ഞു.