കാറുകള്‍ കൂട്ടിയിടിച്ച് വയനാട് കല്പറ്റയില് നാലുവയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടേരി കൊളവയല്‍ കറുപ്പ് തൊട്ടിയില്‍ അധ്യാപക ദമ്പതികളായ സജി ആന്റോയുടെയും പ്രിന്സിയുടെയും ഇളയ മകള്‍ ഐലിന് തെരേസ ആണ് മരിച്ചത്.
കല്‍പ്പറ്റ ബത്തേരി ദേശീയപാതയില്‍ മുട്ടില്‍ കൊളവയലിനടുത്തു വെച്ച് ഇന്ന് വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് എത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞ് തല്‍ക്ഷണം മരിച്ചു.