ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അഞ്ച് വയസ്സുകാരനെ ഗംഗയിൽ മുക്കി കൊന്നു. കാൻസർ മാറുമെന്ന് വിശ്വസിച്ചാണ് മാതാപിതാക്കള്‍ കുട്ടിയെ ഗംഗയിൽ മുക്കിയത്. കുഞ്ഞിനെ അഞ്ച് മിനിറ്റിലധികം ഗംഗ നദിയിൽ മുക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കണ്ടു നിന്നവർ കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെടുന്നതും കുഞ്ഞിനെ രക്ഷിക്കാന്ർ ശ്രമിക്കുന്നതും വിഡിയോയില്‍ കാണം.
ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഗംഗാതീരത്ത് എത്തിയത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻറ അസുഖം ഗംഗാസ്നാനം കൊണ്ട് മാറുമെന്നാണ് മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്. ഇങ്ങനെ ചെയ്താൽ അസുഖം മാറുമെന്ന് ചില ബന്ധുക്കൾ പറഞ്ഞതിനെ തുടർന്നാണിവർ ഗംഗാതീരത്ത് എത്തുകയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഹരിദ്വാറിലെ ഹർ കി പൗരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.