തിരുവനന്തപുരത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് സംസാര ശേഷിയില്ലാത്ത അഞ്ചുവയസുകാരന് ദാരുണാന്ത്യം. നേമം കുളകുടിയൂര്‍ക്കോണത്ത് സര്‍വോദയം റോഡ് പത്മവിലാസത്തില്‍ സുമേഷ് – ആര്യ ദമ്പതികളുടെ മകന്‍ ദ്രുവനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നഴ്സറിയില്‍ നിന്നെത്തിയ കുട്ടി സഹോദരിയോടൊപ്പം വീട്ടുമുറ്റത്ത് കളിക്കവേ കിണറ്റില്‍ വീഴുകയായിരുന്നു.
കുട്ടിയെ കാണാതെ പരിഭ്രാന്തിയിലായ കുടുംബം പരിസരപ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വിന്നീട് കുടുംബം കിണറ്റില്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ കണ്ടെത്തുന്നത്. കിണറ്റിലെറിഞ്ഞ പാവക്കുട്ടിയെ തിരയാനായി കിണറിലേക്ക് നോക്കിയപ്പോഴാകാം ദ്രുവന്‍ കിണറ്റില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സേന സ്ഥലത്തെതിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.