X

തലേദിവസം ബേക്കറിയില്‍നിന്നു വാങ്ങിയ മിക്‌സ്ചര്‍ കഴിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും മൂലം അഞ്ച് വയസുകാരന്‍ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മന്‍സിലില്‍ ജമീലിന്റെയും തന്‍സിയയുടെയും മകന്‍ മുഹമ്മദ് ഇഷാന്‍ (5) ആണ് മരണപ്പെട്ടത്. കുമ്മിള്‍ ഏയ്ഞ്ചല്‍ സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിയായിരുന്നു ഇഷാന്‍. തലേദിവസം ബേക്കറിയില്‍നിന്നു വാങ്ങിയ മിക്‌സ്ചര്‍ കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ കുട്ടിയ്ക്ക് ഛര്‍ദ്ദി അനുഭവപ്പെട്ടതോടെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി കഴിച്ച ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങള്‍ പൊലീസ് ശേഖരിച്ചു. വിശദ പരിശോധനക്ക് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

webdesk18: