കുന്ദംകുളം കല്യാണ്‍ സില്‍ക്‌സ് ഷോറൂമിന് തീപിടിച്ചു. ആറുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കുട്ടികളുടെ വസ്ത്രങ്ങളുടെ വിഭാഗത്തിലാണ് തീപ്പിടിച്ചത്. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘമാണ് സ്ഥലത്തുള്ളത്. രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സ് സംഘം തീ അണക്കാന്‍ ശ്രമം തുടരുകയാണ്.