X

പാലം ഉദ്ഘാടനത്തിന് വന്നില്ലെങ്കില്‍ 100 രൂപ പിഴ ഈടാക്കും; കുടുംബശ്രീ പ്രവര്‍ത്തകരോട് പഞ്ചായത്തംഗം

മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടന ചടങ്ങില്‍ വരാത്ത കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്ന് പഞ്ചായത്തംഗം. ആനാട് പഞ്ചായത്തിലെ വേങ്കവിള വാര്‍ഡ് മെമ്പറായ ശ്രീജയാണ് ഭീഷണിയുടെ സ്വരം മുഴക്കിയത്. ഞായറാഴ്ച വൈകിട്ടാണ് പഴംകുറ്റി പാലത്തിന്റെ ഉദ്ഘാടന ചടങ്ങ്.

മന്ത്രി മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. മുഴുവന്‍ അംഗങ്ങളും പാലം ഉദ്ഘാടനത്തിന് എത്തിച്ചേരണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പണം ഈടാക്കുമെന്നും കുടുംബശ്രീ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.

സംഭവം വിവാദമായതോടെ തമാശയ്ക്ക് പറഞ്ഞതാണ് എന്ന് പറഞ്ഞ് മെമ്പര്‍ തടി തപ്പാന്‍ തുടങ്ങിയിട്ടുണ്ട്.

webdesk11: