മുനമ്പത്തിനടുത്ത് മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം കടലിൽ മുങ്ങി. ഏഴ് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. നാലുപേരെ കാണാനില്ല. 3 പേരെ രക്ഷിച്ചിട്ടുണ്ട്.
മാലിപ്പുറത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടാണ് മുങ്ങിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മീൻ പിടിച്ച് മടങ്ങുന്നതിനിടെ ബോട്ട് തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു.
മറൈൻ എൻഫോഴ്സ്മെന്‍റ് കോസ്റ്റൽ വിങ്ങും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. കാണാതായ നാലു മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും നാലുപേരെ കണ്ടെത്താനായില്ല.
പത്ത് നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ചാണ് അപകടമുണ്ടായത്. രക്ഷപ്പെടുത്തിയ 3 പേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. ശക്തമായ തിരമാലയില്‍ ബോട്ട് മറിയുകയായിരുന്നുവെന്നാണു വിവരം.