സംസ്ഥാന കൃഷി വകുപ്പിന് കീഴില്‍ ഇസ്രായേലില്‍ ആധുനിക കൃഷി രീതി പരിശീലനത്തിന് അയച്ച 27 കര്‍ഷകരില്‍ ഒരാളെ കാണാതായി. കണ്ണൂര്‍ ഇരട്ടി സ്വദേശി ബിജു കുര്യന്‍ (48) ആണ് കാണാതായത്.
ഈ മാസം 12നാണ് 27 അംഗസംഘം ഇസ്രായേലിലേക്ക് പുറപ്പെട്ടത്. സംഘത്തില്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകനുമുണ്ട്. വെള്ളിയാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായിരിക്കുന്നത്. ഇദ്ദേഹത്തിനായി ഇസ്രായേല്‍ പൊലീസും എംബസിയും വ്യാപക പരിശോധന നടത്തുന്നുണ്ട്.