ബെംഗളൂരു സ്വദേശിയുടെ കയ്യില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തു. എന്‍ വെങ്കിടേഷ് എന്ന ബെംഗളൂരു സ്വദേശിയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. 2024 ല്‍ ഇയാള്‍ ജനുവിനസ് വെരിഫിക്കേഷന് വേണ്ടി സര്‍ട്ടിഫിക്കറ്റ് സര്‍വ്വകലാശാലക്ക് കൈമാറിയിരുന്നു. പരീക്ഷ ഭവന്‍ ബിഎസ്സി വിഭാഗത്തിന് സംശയം തോന്നിയതോടെ വിശദ പരിശോധന നടത്തുകയായിരുന്നു.
1995 ഏപ്രിലില്‍ പ്രീഡിഗ്രി തോറ്റയാളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് വെങ്കിടേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. സര്‍വ്വകലാശാലയുടെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.
സര്‍വ്വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്ന ലോബി പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്.