കോട്ടയം പാലാ തലപ്പാലം അമ്പാറയില്‍ സത്രീയെ അടിച്ചുകൊന്നു. 48 കാരിയായ ഭാര്‍ഗവിയാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കൊച്ചുപുരുക്കല് ബിജുമോന് എന്നയാളെ പൊലീസ് കസറ്റഡിയിലെടുത്തു.
ഇന്ന് രാവിലെയോടെയാണ് സംഭവം. മദ്യപാനത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും കഴിഞ്ഞ രണ്ടു വര്‍ഷമായി ഒന്നിച്ചാണ് താമസം.
കൊലപാതകത്തിന് ശേഷം ബിജു തന്നെയാണ് പൊലീസ് സറ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്.