സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകാൻ സർക്കാർ തീരുമാനം. വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും സിനിമ ഹാളുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് പ്രധാനമായും ഇളവ് നൽകിയിരിക്കുന്നത്.
സിനിമ തിയേറ്ററിൽ പ്രവേശിക്കുന്നതിന് ഇനിമുതൽ ഒരു ഡോസ് മതിയാവും. നേരത്തെ രണ്ട് ഡോസ് വാക്സിൻ എടുത്തവരെ വരെ മാത്രമായിരുന്നു പ്രവേശിക്കാൻ അനുമതി ലഭിച്ചിരുന്നത്. എന്നാൽ ഇതിൽ മാറ്റം വന്നിട്ടുണ്ട്. ഇനിമുതൽ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും സിനിമ തിയേറ്ററുകളിൽ പ്രവേശനം അനുവദിക്കും.
വിവാഹങ്ങൾക്ക് 100 മുതൽ 200 പേരെ പങ്കെടുക്കാം. അടച്ചിട്ട ആളുകളിൽ 100 പേർക്കും തുറന്നിട്ട ഹാളുകളിൽ 200 പേർക്കു വരെ പങ്കെടുക്കാം എന്നാണ് പുതിയ തീരുമാനം. വിദ്യാർഥികൾക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക കരുതൽ നൽകാനും അവലോകന യോഗത്തിൽ തീരുമാനം