X

യു.പിയില്‍ അംഗപരിമിതയായ ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി

ലക്നോ: യു.പിയിലെ ഫിറോസാബാദില്‍ അംഗപരിമിതയായ ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ശനിയാഴ്ചയാണ് 17കാരിക്കു നേരെ ക്രൂരത അരങ്ങേറിയത്. ആടിനെ മേയ്ക്കാന്‍ വീടിനു സമീപത്തെ പാടത്തു പോയ കുട്ടി തിരിച്ചെത്താത്തിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. വീടിന് 200 മീറ്റര്‍ അകലെയാണ് സംഭവം. വിവസ്ത്രയായ നിലയിലാണ് കുട്ടി കിടന്നിരുന്നത്. സംസാര വൈകല്യമുള്ള പെണ്‍കുട്ടി ആംഗ്യ ഭാഷയിലാണ് തന്നെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയതെന്ന് അമ്മാവന്‍ പറഞ്ഞു. സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായി എ.എസ്.പി സര്‍വേശ് കുമാര്‍ മിശ്ര പറഞ്ഞു.

webdesk11: