X

ഭിന്നശേഷിക്കാരിയായ മകളും അച്ഛനും വീട്ടില്‍ മരിച്ചനിലയില്‍

കോട്ടയം: വൈക്കം അയ്യര്‍കുളങ്ങരയില്‍ അച്ഛനും ഭിന്നശേഷിക്കാരിയായ മകളും മരിച്ച നിലയില്‍. അയ്യകര്‍കുളങ്ങര സ്വദേശി ജോര്‍ജ് ജോസഫ് (72), മകള്‍ ജിന്‍സി (30) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജോര്‍ജ് ജോസഫിനന്റെ മൃതദേഹം തൊഴുത്തില്‍ തൂങ്ങിയ നിലയിലും ജിന്‍സിയുടെ മൃതദേഹം വീടിനുള്ളിലുമായാണ് കണ്ടെത്തിയത്. കാരണം വ്യക്തമായിട്ടില്ല. പൊലീസ് എത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു.

webdesk13: