തിരുവനന്തപുരം : കശ്മീരിലെ കഠ്വയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു കണ്ടെത്തല്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാര്‍ട്ടിയും സംഘടനയും പിന്തുണക്കാതെ ഹര്‍ത്താല്‍ നടന്നത്. ഇതിന് ആഹ്വാനം ചെയ്തവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഹര്‍ത്താലിലുണ്ടായ നാശനഷ്ടങ്ങളും വളരെ നിര്‍ഭാഗ്യകരമാണ്. ഹര്‍ത്താലില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ ആരായാലും വെറുതെ വിടില്ല. ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പിടികൂടും. ഹര്‍ത്താല്‍ ദിവസം അറസ്റ്റ് ചെയ്തവരില്‍ നിന്ന്, ഹര്‍ത്താലിന് അനുകൂലമായി നിരത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചവര്‍ ആരൊക്കെയെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ വിദഗ്ധ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. കഴിവതും വേഗം അന്വേഷണം പൂര്‍ത്തീകരിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
അതേസമയം വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചവരില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ എറണാകുളം സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. വ്യാജ ഫെയ്‌സ്ബുക്ക് ഐ.ഡി വഴിയാണ് ഇയാള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഇവരെ കണ്ടെത്തുന്നതിന് സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫേസ്ബുക്ക് ഐ.ഡികള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വ്യാജ ഐ.ഡി ഉപയോഗിച്ചാണ് ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിലെ വ്യാജ ഐ.ഡികളും പൊലീസ്